സചിന് പിന്നാലെ യൂസുഫ് പത്താനും കൊവിഡ്
ബറോഡ: റോഡ് സേഫ്റ്റി ക്രിക്കറ്റ് സീരിസില്‍ പങ്കെടുത്ത സചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പിന്നാലെ യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും യൂസുഫ് പത്താന്‍ ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ഉടന്‍ കൊവിഡ് പരിശോധന നടത്തണമെന്നും അഭ്യര്‍ത്ഥച്ചു.
റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് വിരമിച്ച മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി റോഡ് സേഫ്റ്റി സീരീസ് സംഘടിപ്പിച്ചത്. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളും പങ്കെടുത്തിരുന്നു. ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യയാണ് ജേതാക്കളായത്.