ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; 2 പേർ മരിച്ചു
ഗുജറാത്തിലെ വൽസാദ് ജില്ലയിൽ പെട്രോ കെമിക്കൽ കമ്പനിയിലുണ്ടായ വൻ സ്ഫോടനത്തിൽ മരണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടെ സരിഗം ജിഐഡിസിയിലെ ഒരു കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം രക്ഷാപ്രവർത്തനം തുടരുകയാണ്.
“സരിഗം ജിഐഡിസിയിലെ പെട്രോ കെമിക്കൽ കമ്പനിയിൽ സ്ഫോടനത്തെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു, പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല.”- വൽസാദ് എസ്പി വിജയ് സിംഗ് ഗുർജാർ പറഞ്ഞു.