Wednesday, January 8, 2025
National

ഗുജറാത്തിലെ കെമിക്കൽസ് ഫാക്ടറിയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

 

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്‌ളൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. രണ്ട് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം വരെ പ്രകമ്പനം കൊണ്ടു

പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ജി എൽ എഫിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *