കൊറോണ വൈറസിന് അതീതീവ്ര വ്യാപന ശേഷിയുള്ള വകഭേദം; ഒമിക്രോൺ എന്ന് പേരിട്ടു
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് പേരിട്ടു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമെന്നാണ് ഡബ്ല്യു. എച്ച്. ഒ വിശേഷിപ്പിച്ചത്.
രോഗമുക്തരായവരിലേക്കും ഒമിക്രോൺ പകരാൻ സാധ്യത കൂടുതാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പിന്നാലെ യൂറോപ്പിലും ഹോങ്കോംഗിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചത്.
അമേരിക്ക, യുകെ, ജപ്പാൻ, സിംഗപ്പൂർ, യുഎഇ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യൻ എ ക്രിക്കറ്റ് ടീം പര്യടനം ഉപേക്ഷിച്ചേക്കും.