കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 43,082 പുതിയ കേസുകൾ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 93,09,788 ആയി ഉയർന്നു.
492 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 1,35,715 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 39,379 പേർ രോഗമുക്തി നേടി. 87,18,517 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവിൽ 4,55,555 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.