‘ഒരുപാട് വനിതാ ശാസ്ത്രജ്ഞർ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി, രാജ്യത്ത് സ്ത്രീശക്തികരണം കൂടുതൽ കരുത്ത് ആർജിച്ചു’ : പ്രധാനമന്ത്രി മൻ കി ബാത്തിൽ
ചന്ദ്രയാൻ 3 ദൗത്യ വിജയത്തെ പ്രശംസിച്ച് മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുപാട് വനിതാ ശാസ്ത്രജ്ഞർ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായെന്നും രാജ്യത്ത് സ്ത്രീശക്തികരണം കൂടുതൽ കരുത്ത് ആർജിച്ചെന്നും പ്രധാനമന്ത്രി മൻകി ബാത്തിൽ പറഞ്ഞു.
ജി20 ഉച്ചകോടിക്കായി രാജ്യം തയ്യാറെടുത്തു.40 രാഷ്ട്ര തലവന്മാർ ജി ട്വന്റിയിൽ പങ്കെടുക്കുമെന്നും ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ നടന്ന മത്സരങ്ങളിൽ മെഡലുകൾ നേടിയ കായിക താരങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്തിലൂടെ അഭിനന്ദിച്ചു. അതേസമയം ഇന്ന് നടന്ന മൻകി ബാത്തിന്റെ 104-ാം എപ്പിസോഡിലും മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചില്ല.