പഞ്ചാബിൽ സ്‌കൂളുകൾ തുറന്നു; പ്രവേശനം കർശന കൊവിഡ് നിയന്ത്രണങ്ങളോടെ
പഞ്ചാബിൽ കോവിഡ് നിയന്ത്രണങ്ങളോടെ സ്‌കൂളുകൾ തുറന്നു. തിങ്കളാഴ്ച മുതലാണ് 10,12 ക്ലാസുകൾ ആരംഭിച്ചത്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ക്ലാസുകൾ പുരോഗമിക്കുന്നത്. കോവിഡ് നിയന്ത്രണത്തിൽ ഓഗസ്റ്റ് 2 മുതൽ മറ്റു ക്ലാസുകളും തുറന്ന് പ്രവർത്തിച്ചേക്കും.
മാർച്ച് മാസത്തിൽ കോവിഡ് കേസുകൾ ഉയർന്നതിനെത്തുടർന്ന് അടച്ച സ്‌കൂളുകൾ നാലുമാസങ്ങൾക്ക് ശേഷമാണ് തുറന്നുപ്രവർത്തിക്കുന്നത്. വാക്സിനേഷൻ സ്വീകരിച്ച അധ്യാപകർക്കും സ്റ്റാഫുകൾക്കുമാണ് സ്‌കൂളിൽ പ്രവേശനമുള്ളത്. വിദ്യാർഥികൾക്ക് സ്‌കൂളിലേക്ക് എത്തണമെങ്കിൽ മാതാപിതാക്കളുടെ അനുമതി പത്രവും ആവശ്യമാണ്.