‘പിഎഫ് പണവും അദാനിക്ക്…അന്വേഷണമില്ല ഉത്തരമില്ല!’; മോദിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധി
അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം തുടർന്ന് രാഹുൽ ഗാന്ധി. മോദി സർക്കാർ അദാനിക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകുന്നു. എൽഐസി, എസ്ബിഐ, ഇപിഎഫ്ഒ എന്നിവയുടെ മൂലധനം അദാനിയുടെ കമ്പനികളിൽ നിക്ഷേപിക്കുകയാണെന്നും പ്രധാനമന്ത്രി എന്തിനാണ് ഇത്ര ഭയക്കുന്നതെന്നും രാഹുൽ ചോദിച്ചു.
‘എൽഐസിയുടെ മൂലധനം അദാനിക്ക്!, എസ്ബിഐയുടെ മൂലധനം അദാനിയിലേക്ക്!, ഇപിഎഫ്ഒയുടെ മൂലധനവും അദാനിക്ക്! ‘മോദാനി’ വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെന്റ് പണം അദാനിയുടെ കമ്പനികളിൽ നിക്ഷേപിക്കുന്നത് എന്തിനാണ്? പ്രധാനമന്ത്രി, അന്വേഷണമില്ല, ഉത്തരമില്ല! എന്തിനാണ് ഇത്ര ഭയം?’ രാഹുൽ ട്വീറ്റ് ചെയ്തു.