ഓപ്പറേഷൻ കമല’ സിബിഐക്ക് കൈമാറി
ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎമാരെ കൂറുമാറ്റാൻ നടത്തിയ ‘ഓപ്പറേഷൻ കമല’ ശ്രമത്തെക്കുറിച്ചുള്ള അന്വേഷണം തെലങ്കാന ഹൈക്കോടതി സിബിഐക്ക് കൈമാറി. തുഷാർ വെള്ളാപ്പള്ളി അടക്കം പ്രതിയായ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. അതേസമയം, ഹൈക്കോടതി വിധിയെ ബിജെപി നേതാവും അഭിഭാഷകനുമായ രാം ചന്ദർ റാവു സ്വാഗതം ചെയ്തു.
സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് വാദിച്ച പ്രതികളുടെ ഹർജികൾ കേട്ട ശേഷമാണ് ജസ്റ്റിസ് ബി വിജയസെൻ റെഡ്ഡിയുടെ ബെഞ്ച് സെൻസേഷണൽ കേസിന്റെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിച്ചത്. കേസ് അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി. നേരത്തെസിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നവംബറിൽ ഹൈക്കോടതി തള്ളിയിരുന്നു.