ബീഹാറിൽ നൂഡിൽസ് ഫാക്ടറിയിൽ സ്‌ഫോടനം; ആറ് പേർ കൊല്ലപ്പെട്ടു
ബീഹാറിലെ മുസാഫർപൂരിൽ നൂഡിൽസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഫാക്ടറിയിലെ ബോയ്‌ലറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടന ശബ്ദം അഞ്ച് കിലോമീറ്റർ ദൂരം വരെ കേട്ടതായാണ് റിപ്പോർട്ടുകൾ
ബേല ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടുത്തുണ്ടായിരുന്ന മില്ലിനകത്ത് കിടന്നുറങ്ങുകയായിരുന്ന രണ്ട് തൊഴിലാളികൾക്കും പരുക്കേറ്റു.