24 മണിക്കൂറിനിടെ 44,489 കൊവിഡ് കേസുകൾ; 524 പേർ കൂടി മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92,66,706 ആയി ഉയർന്നു
524 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ 1,32,223 ആയി. കഴിഞ്ഞ ദിവസം 36,367 പേർ കൂടി രോഗമുക്തരായി. നിലവിൽ 4,52,344 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഇതിനോടകം 86,79,138 പേർ രോഗമുക്തരായി. ഇന്നലെ 10,90,238 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.