കശ്മീരില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയില്‍ നിന്നും അമിത് ഷാ പിന്‍മാറി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ച ഒഴിവാക്കി .ഗുപ്കര്‍ സഖ്യവുമായുള്ള ചര്‍ച്ചയും കേന്ദ്രമന്ത്രി ഒഴിവാക്കിയിട്ടുണ്ട്.
ചര്‍ച്ചയില്‍നിന്നും പിന്‍മാറിയതിന് പിറകെ നാഷണല്‍ കോണ്‍ഫറന്‍സിനും പിഡിപിക്കുമെതിരേ രൂക്ഷമായ വിമര്‍ശമാണ് അമിത് ഷാ ഉന്നയിച്ചത്. കുടുംബ ഭരണമാണ് കശ്മീരിനെ നശിപ്പിച്ചത്. മുന്‍ ഭരണാധികാരികള്‍ കശ്മീരിനെ നിരന്തരം ആക്രമിക്കുന്നവര്‍ക്കൊപ്പം നിലകൊണ്ടെന്നും അമിത്ഷാ ആരോപിച്ചു
2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്്മീര്‍ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചശേഷം അമിത് ഷായുടെ ആദ്യ സന്ദര്‍ശനമാണിത്.