Saturday, October 19, 2024
National

നിമിഷ ഫാത്തിമയെ തിരികെ തിരികെ എത്തിക്കണമെന്ന ബിന്ദുവിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഐ എസ് തീവ്രവാദി നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് നേരത്തെ തേടിയിരുന്നു

നിമിഷയെയും കുഞ്ഞിനെയും തിരികെ എത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്. കേന്ദ്രസർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും.

ഇന്ത്യ പങ്കാളികളായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരൻമാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ബിന്ദുവിന്റെ ഹർജിയിൽ പറയുന്നു.

Leave a Reply

Your email address will not be published.