പ്രഗതി മൈദാൻ അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; പേര് ‘ഭാരത് മണ്ഡപം
പ്രഗതി മൈദാൻ അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പുതുക്കി പണിത കൺവെൻഷൻ സെന്റർ ആണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കൺവെൻഷൻ സെന്ററിന് ഭാരത് മണ്ഡപം എന്ന പേര് നൽകി.
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഉടൻ ഡൽഹിയിൽ നിർമ്മിക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് രാജ്യം ഇപ്പോൾ കൈവരിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ അഭിമാനം തോന്നാത്ത ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടാകില്ല. ബിജെപിക്ക് മൂന്നാമതും അവസരം ലഭിച്ചാൽ ഇന്ത്യയുടെ വളർച്ചയുടെ വേഗം ഇനിയും വർദ്ധിക്കും. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ദാരിദ്ര്യത്തെ തുടച്ചുനീക്കാൻ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.