സത്യം സ്വേച്ഛാധിപത്യത്തെ അവസാനിപ്പിക്കും’; അറസ്റ്റിനെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
രാജ്യത്ത് സ്വേച്ഛാധിപത്യമാണെന്നും സത്യത്തിന് മാത്രമെ ഇതിന് അന്ത്യം കുറിക്കാന്‍ കഴിയുകയുള്ളൂവെന്ന് രാഹുല്‍ഗാന്ധി. അറസ്റ്റിനെതിരെ രൂക്ഷ ഭാഷയിലാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. ഇന്ത്യ ഒരു പൊലീസ് രാഷ്ട്രമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ ഭരണമാണ് നടത്തുന്നതെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.
ഇത് സ്വേച്ഛാധിപത്യമാണ്. ഇവിടെ സമാധാനമായി പ്രതിഷേധിക്കാന്‍ കഴിയില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും ചര്‍ച്ചചെയ്യാന്‍ കഴിയില്ല. പൊലീസിനേയും അന്വേഷണ ഏജന്‍സികളേയും ദുരുപയോഗം ചെയ്ത് ഞങ്ങളെ അറസ്റ്റ് ചെയ്യുകയാണ്. എന്നാല്‍ ഞങ്ങളുടെ വായടപ്പിക്കാന്‍ ഒരിക്കലും സാധിക്കില്ല. സത്യം സ്വേച്ഛാധിപത്യത്തെ അവസാനിപ്പിക്കും.’ രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. 30 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തത്.