കടൽത്തീരത്ത് സെൽഫി എടുത്തുകൊണ്ടുനിന്ന യുവതിയെ കാണാതായി
കടൽത്തീരത്ത് സെൽഫി എടുത്തുകൊണ്ടുനിന്ന യുവതിയെ കാണാതായി. 21കാരിയായ പ്രിയ എന്ന യുവതിയാണ് അപകടത്തിൽ പെട്ടത്. വിശാഖപട്ടണത്തെ രാമ കൃഷ്ണ ബീച്ചിൽ സെൽഫിയെടുത്തുകൊണ്ടിരുന്ന യുവതിയെയാണ് കാണാതായത്. യുവതിക്കായി തീരദേശ സംരക്ഷണ സേന തെരച്ചിൽ ആരംഭിച്ചു. രണ്ട് കപ്പലുകളും ഒരു ഹെലികോപ്റ്ററുമാണ് തെരച്ചിലിനായി ഉപയോഗിക്കുന്നത്.
കാണാതായത് വിവാഹിതയെയാണെന്നാണ് സൂചന. തൻ്റെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി ശ്രീനിവാസ് എന്നയാൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം.