സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിൽ യുഡിഎഫിന് താത്പര്യമില്ലെന്ന് ചെന്നിത്തല
സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനോട് യുഡിഎഫിന് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലത്തെ പോലെയുള്ള വാരാന്ത്യ ലോക്ക് ഡൗൺ നിയന്ത്രണങ്ങളാണ് ജനങ്ങൾക്ക് സ്വീകാര്യം. കടകളുടെ പ്രവർത്തന സമയം നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
സാധാരണ ജനങ്ങളുടെ ജീവിതം കൂടി കണക്കിലെടുക്കണം. കടകൾ അടയ്ക്കുന്ന സമയം ഒമ്പത് മണി വരെയാക്കണം. സമയം നീട്ടിയാൽ കടകളിലെ തിരക്കുകൾ കുറയും. സ്ഥിതി രൂക്ഷമാണോയെന്ന് സർക്കാർ വ്യക്തമാക്കുന്ന മുറയ്ക്ക് തീരുമാനം പറയാമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ആഘോഷങ്ങൾ പ്രോട്ടോക്കോൾ പാലിച്ച് മാത്രം മതിയെന്നും പ്രവർത്തകരോട് ചെന്നിത്തല നിർദേശിച്ചു