ഇന്ന് 73ാം റിപബ്ലിക് ദിനം; രാജ്പഥിൽ പരേഡ് പത്തരയോടെ
രാജ്യം ഇന്ന് 73ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുന്നതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. പത്തരയോടെയാണ് രാജ്പഥിൽ പരേഡ് ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തിൽ കാണികളുടെയും പങ്കെടുക്കുന്നവരുടെയും എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്
21 നിശ്ചലദൃശ്യങ്ങൾ പരേഡിലുണ്ടാകും. പരേഡ് വീക്ഷിക്കുന്നതിനായി ഇത്തവണ വിശിഷ്ടാതിഥിയുണ്ടാകില്ല. ഡൽഹി അടക്കമുള്ള നഗരങ്ങൾ ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിലാണ്.