ഡല്‍ഹി സംഘര്‍ഷം; ക്രമസമാധാന പാലനത്തിനായ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇടപെടുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷം, ക്രമസമാധാന പാലനത്തിനായ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇടപെടുന്നു, തീവ്രവാദ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ഡല്‍ഹി നഗരത്തിലും പരസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു. കര്‍ഷകര്‍ കൂടുതലായി തമ്പടിച്ചിരിക്കുന്ന സിംഘു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്ക്, നഗ്ലോയ് എന്നി അതിര്‍ത്തി പ്രദേശത്തും ഇന്‍ര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഗതാഗത മാര്‍ഗങ്ങള്‍ അടയ്ക്കുകയും ചെയ്തു.
കര്‍ഷകരല്ലാത്ത പ്രതിഷേക്കാര്‍ കൂടുതലായി ഡല്‍ഹി നഗരത്തിലേക്ക് എത്തുന്നത് തടയുന്നതിനാണ് ഈ നടപടികള്‍. മാത്രമല്ല, മൊബൈല്‍ വഴിയുള്ള സന്ദേശ കൈമാറ്റം തടയലും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതേസമയം, സമരക്കാര്‍ സിംഘു അതിര്‍ത്തിയിലേക്ക് തന്നെ പോകണമെന്നും അവിടെ സമരം തുടരുണമെന്നും കര്‍ഷക യൂണിയനുകള്‍ ആവശ്യപ്പെട്ടു.