Thursday, January 23, 2025
National

യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകൾ ഓർക്കുക’; ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്രത്യേക ദിനം സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ എന്ന് പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.

“ക്രിസ്മസ് ആശംസകൾ! ഈ പ്രത്യേക ദിനം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ. കർത്താവായ ക്രിസ്തുവിന്റെ മഹത്തായ ചിന്തകളും സമൂഹത്തെ സേവിക്കുന്നതിൽ അദ്ദേഹം നൽകിയ ഊന്നലും ഞങ്ങൾ ഓർക്കുന്നു”- മോദി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *