Thursday, January 9, 2025
National

സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ 20,000 കോടി വിപണിയിലെത്തിക്കാൻ ഒരുങ്ങി റിസര്‍വ് ബാങ്ക്

മുംബൈ: രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിര്‍ത്താൻ പുതിയ പദ്ധതിയുമായി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍(ഒഎംഒ)വഴി 20,000 കോടി രൂപ വിപണിയിലെത്തിക്കാനാണ് ആർബിഐ പദ്ധതിയിടുന്നത്.

ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന് തിയതികളില്‍ രണ്ടുഘട്ടമായി സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയുംചെയ്താണ് ആര്‍ബിഐ ഇടപെടുക. 2024 നവംബര്‍ നാല്, 2027 ഫെബ്രുവരി 15, 2030 മെയ് 11, 2032 ഓഗസ്റ്റ് 28 എന്നീ തിയതികളില്‍ കാലാവധിയെത്തുന്ന സെക്യൂരിറ്റികള്‍ യഥാക്രമം 6.18ശതമാനം, 8.24ശതമാനം, 5.79ശതമാനം, 7.95ശതമാനം എന്നിങ്ങനെ വിപണിയില്‍നിന്ന് വാങ്ങും.

മറ്റൊരു ഇടപെടല്‍വഴി 2020 ഒക്ടോബറിലും നവംബറിലും കാലാവധിയെത്തുന്ന സര്‍ക്കാര്‍ ബോണ്ടുകള്‍ വില്‍ക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *