Wednesday, January 8, 2025
National

ബിജെപിയുമായി സഖ്യമില്ല, തെരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടും; എച്ച്.ഡി ദേവഗൗഡ

ആരുമായും സഖ്യമില്ലാതെയായിരിക്കും ജനതാ ദള്‍ (എസ്) ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ. ബിജെപിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകളെ ഗൗഡ തള്ളി. സഖ്യം സംബന്ധിച്ച് ചോദ്യത്തിന് പ്രസക്തിയില്ലെന്നും ദേവഗൗഡ പറഞ്ഞു.

എത്ര സീറ്റ് ജയിക്കും എന്നതല്ല വിഷയം. അത് അഞ്ചോ ആറോ മൂന്നോ രണ്ടോ ആയിക്കോട്ടെ. സ്വതന്ത്രമായി ആയിരിക്കും ജനതാ ദള്‍ തെരഞ്ഞെടുപ്പിനെ നേരിടുക. പാര്‍ട്ടി ശക്തമായ സീറ്റുകളില്‍ മാത്രമായിരിക്കും മത്സരിക്കുക. സീറ്റുകള്‍ ഏതൊക്കെയെന്ന് പ്രവര്‍ത്തകരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ദേവഗൗഡ പറഞ്ഞു.

ജനതാ ദള്‍ ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാര്‍ട്ടി നേതാവും ഗൗഡയുടെ മകനുമായ എച്ച്ഡി കുമാരസ്വാമി ഇതു നിഷേധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *