Thursday, January 9, 2025
National

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15 മുതൽ കൊല്ലത്ത്; 7 ജില്ലക്കാർക്ക് പങ്കെടുക്കാം

കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15ന് ആരംഭിച്ച് 30ന് സമാപിക്കും. ഏഴു തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായാണ് ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ റാലി നടത്തുന്നത്. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും റാലി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലക്കാർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ആഗസ്റ്റ് 01 മുതൽ 30 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്യണം.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ (പത്താംതരം പാസ്), അഗ്നിവീർ (എട്ടാം ക്ലാസ്), അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്.

ആർമിയിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ അവരുടെ ഇമെയിലിലേക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *