ഡൽഹിയിൽ തിങ്കളാഴ്ച മുതൽ മെട്രോ, ബസ് സർവീസുകൾക്ക് അനുമതി; തീയറ്ററുകളും തുറക്കാം
കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. തിങ്കളാഴ്ച മുതൽ ബസ്, മെട്രോ സർവീസുകൾക്ക് അനുമതിയുണ്ട്. ബസുകളിൽ കയറുന്ന യാത്രക്കാർ പുറകുവശത്ത് കൂടി കയറി മുൻ വാതിൽ വഴി ഇറങ്ങണം. സീറ്റിൽ ഇരുന്നുള്ള യാത്രക്ക് മാത്രമാണ് അനുമതി
സിനിമാ തീയറ്ററുകൾക്കും മൾട്ടിപ്ലക്‌സുകൾക്കും പ്രവർത്തിക്കാം. അമ്പത് ശതമാനം ആളുകൾക്ക് മാത്രമാകും പ്രവേശനാനുമതി. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവക്ക് നൂറ് പേർക്ക് പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളും അസംബ്ലി ഹാളുകളും തുറക്കാം. അമ്പത് ശതമാനം പേർക്ക് മാത്രമാണ് ഇവിടെയും അനുമതി