Monday, April 14, 2025
Kerala

നിയന്ത്രണങ്ങളിൽ വീണ്ടും മാറ്റം: ഡി മേഖലകളിൽ തിങ്കളാഴ്ച കട തുറക്കാൻ അനുമതി, സിനിമാ ഷൂട്ടിംഗിനും അനുമതി

 

കൊവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും മാറ്റം വരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കടകൾ തുറക്കാൻ അനുമതിയില്ലാത്ത ഡി വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച കടകൾ തുറക്കാം. ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ എട്ട് വരെ പ്രവർത്തിക്കാം

വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം അനുവദിക്കും. ആരാധനാലയങ്ങളുടെ ചുമതലയുള്ളവർ എണ്ണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആരാധനാലയങ്ങളിൽ എത്തുന്നവർ ഒരു ഡോസ് വാക്‌സിൻ എടുത്തിരിക്കണം. എ ബി വിഭാഗങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും ഒരു ഡോസ് വാക്‌സിൻ എടുത്ത ജീവനക്കാരെ ഉൾപ്പെടുത്തി ഹെയർ സ്റ്റൈലിംഗിനായി തുറക്കാം.

കാറ്റഗറി എ ബി പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാ ഷൂട്ടിംഗിന് അനുമതി നൽകും. ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തവർക്ക് മാത്രമാണ് ഇവിടെയും പ്രവേശനമുണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *