Sunday, January 5, 2025
World

ബലൂചിസ്ഥാനിൽ നാശം വിതച്ച് പ്രളയം; മരണസംഖ്യ 225 ആയി

പാക്ക് പ്രവിശ്യകളിൽ ഒന്നായ ബലൂചിസ്ഥാനിൽ നാശം വിതച്ച് പ്രളയം. കനത്ത മഴയിലും, വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേർ കൂടി മരിച്ചു. ഇതോടെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 225 ആയി ഉയർന്നതായി എ.ആർ.വൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ബൊലാൻ, ക്വറ്റ, ജാഫറാബാദ് ജില്ലകളിലാണ് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വെള്ളപ്പൊക്കത്തിലും അനുബന്ധ സംഭവങ്ങളിലും 105 പുരുഷന്മാരും 55 സ്ത്രീകളും 65 കുട്ടികളും മരിച്ചു. പ്രവിശ്യയിൽ 26,567 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 7,167 വീടുകൾ തകരുകയും ചെയ്തു. 1,07,377 കന്നുകാലികൾ ചത്തതായും പി.ഡി.എം.എ കണക്കുകൾ വ്യക്തമാക്കുന്നു.

പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്കായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി (പിഡിഎംഎ) പ്രളയബാധിതരായ ആളുകൾക്ക് ടെന്റുകൾ, ഭക്ഷണം, ബ്ലാങ്കറ്റുകൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവ എത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *