യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; നാളെ വൈകുന്നേരത്തോടെ കര തൊടും, അതീവ ജാഗ്രത
യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. നാളെ വൈകുന്നേരത്തോടെ യാസ് കര തൊടുമെന്നാണ് പ്രവചനം. 185 കിലോമീറ്റർ വേഗതയിലാകും യാസ് കരയിൽ വീശുക. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു
ബംഗാൾ, ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലാകും യാസ് അപകടം വിതയ്ക്കുക. ഒഡീഷയിൽ തീരദേശ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ബംഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ഒഴിപ്പിക്കൽ നടപടി സമയബന്ധിതമായി പൂർത്തിയാക്കാൻ കേന്ദ്രം നിർദേശിച്ചു
കര, നാവിക, വ്യോസേനകളും കോസ്റ്റ് ഗാർഡും ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ആറ് സംസ്ഥാനങ്ങളിലായി ദുരന്തനിവാരണ സേനയുടെ 100 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.