രാഹുലിന്റെ വടക്കേന്ത്യൻ പരാമർശം: വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ
കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും രംഗത്ത്. പ്രസ്താവനയിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് ആനന്ദ് ശർമ അഭിപ്രായപ്പെട്ടു. രാഹുലിന്റെ പ്രസ്താവനയിൽ നേരത്തെ കപിൽ സിബലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു
വോട്ടർമാർ ബുദ്ധിയുള്ളവരാണെന്നും അവരുടെ ക്ഷമ പരീക്ഷിക്കരുതെന്നുമായിരുന്നു സിബലിന്റെ വാക്കുകൾ. രാഹുലിന്റെ പരാമർശം നേരത്തെ ബിജെപി ദേശീയതലത്തിൽ തന്നെ വിവാദമാക്കി മാറ്റിയിരുന്നു.
ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ശ്രമമാണ് രാഹുലിന്റെ പരാമർശമെന്ന് ബിജെപി ആരോപിച്ചിരുന്നു. വടക്കേ ഇന്ത്യക്കാരെ രാഹുൽ അവഹേളിച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും രാഹുൽ വർഗീയ വിഷം ചീറ്റുന്നതായി ബിജെപി പ്രസിഡന്റ് ജെ പി നദ്ദയും പറഞ്ഞു.