Wednesday, January 8, 2025
National

‘മേക്കപ്പ് ചെയ്യാൻ ഭർത്താവ് പണം നൽകുന്നില്ല’, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ

ബ്യൂട്ടി പാർലറിൽ പോകുന്നതിനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും ഭർത്താവ് പണം നൽകുന്നില്ലെന്ന് ആരോപിച്ച് യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകി. ഉത്തർപ്രദേശിലെ അലിഗഢിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. തന്റെ രൂപം നല്ലതല്ലെന്നും അതിനാൽ തന്നെ കൂടെ നിർത്താനാകില്ലെന്നും ഭർത്താവ് പറഞ്ഞതായും യുവതി അപേക്ഷയിൽ പറയുന്നു.

2015ലാണ് ഡൽഹിയിൽ സ്വദേശിയും സ്വകാര്യ കമ്പനിയിൽ ജോലിക്കാരനുമായ അമിതുമായി യുവതി വിവാഹിതയാകുന്നത്. മൂന്ന് വർഷം മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വേർ പിരിഞ്ഞ് താമസം തുടങ്ങി. ഭർത്താവ് ചെലവിനുള്ള പണമോ മേക്കപ്പ് സാധനങ്ങൾ വാങ്ങാനുള്ള പണമോ നൽകുന്നില്ലെന്ന് ഭാര്യ ആരോപിക്കുന്നു. ഇതിന് പുറമെ യുവാവിന്റെ അമ്മയ്ക്കും അച്ഛനുമെതിരെ ഗുരുതര ആരോപണങ്ങളും യുവതി ഉന്നയിച്ചിട്ടുണ്ട്.

ഇരുവരും ചേർന്ന് രാത്രി വീട്ടിൽ നിന്നും പുറത്താക്കിയെന്നാണ് യുവതിയുടെ ആരോപണം. വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും യുവതിക്ക് അമ്മയാകാൻ കഴിഞ്ഞിരുന്നില്ല. ഇത് പ്രശ്നങ്ങളുടെ ആക്കം കൂട്ടി. ഡോക്ടറിനെ കണ്ടപ്പോൾ ഓപ്പറേഷൻ നടത്തണമെന്ന് നിർദ്ദേശിച്ചു. പണം തരാൻ ഭർത്താവിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നിരസിക്കുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി ആക്ഷേപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *