Saturday, April 12, 2025
National

ഒമിക്രോൺ: യുപി തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

 

ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടിവെക്കുന്നത് ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടുമാണ് കോടതിയുടെ നിർദേശം.

ജീവനുണ്ടെങ്കിൽ ഭാവിയിലും തെരഞ്ഞെടുപ്പ് റാലികൾ നടത്താമെന്നായിരുന്നു കോടതിയുടെ പരാമർശം. ഇന്നലെ സംസ്ഥാനങ്ങളിലെ ഒമിക്രോൺ വ്യാപനം വിലയിരുത്താനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്

കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സംസ്ഥാനങ്ങൾ ജാഗ്രത വർധിപ്പിക്കണം. താഴേ തട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും മോദി നിർദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *