സെൽഫിയെടുക്കുന്നതിനിടെ 15കാരൻ പുഴയിൽ വീണ് മരിച്ചു
സെൽഫിയെടുക്കുന്നതിനിടെ 15കാരൻ പുഴയിൽ വീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ജോഷിയാദ ബാരേജിലാണ് സംഭവം. മൊബൈൽ ഫോണിൽ സെൽഫിയെടുക്കാൻ ശ്രമിക്കെ 15 വയസുകാരനായ മനീഷ് ഉനിയാൽ ഭഗീരഥി നദിയിൽ വീഴുകയായിരുന്നു. ദുരന്തനിവാരണ സേന കുട്ടിയെ ജീവനോടെയാണ് പുഴയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ, കരയിലെത്തിക്കുമ്പോൾ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.