Monday, January 6, 2025
National

ബസ് പെട്ടെന്ന് ബ്രേക്കിട്ടു; തെറിച്ചുവീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം

നായ കുറുകെ ചാടിയപ്പോൾ സഡൻ ബ്രേക്കിട്ട ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. ടിഎൻഎസ്ടിസി ബസ് കണ്ടക്ടറായിരുന്ന രാജേന്ദ്രൻ (54) സഞ്ചരിച്ചിരുന്ന ബസ് അപകടം നടക്കുമ്പോൾ സേലം-ചെട്ടിച്ചാവടി റൂട്ടിലായിരുന്നു. 

ബസ് പഴയ സ്റ്റാൻഡിലെത്തിയപ്പോഴാണ് നായ കുറുകെ ചാടുന്നതും അപകടമൊഴിവാക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും. ഈ സമയത്ത് ഫുട്‌ബോർഡിൽ നിൽക്കുകയായിരുന്ന രാജേന്ദ്രൻ റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ രാജേന്ദ്രനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാമധ്യേ തന്നെ മരണം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *