നിയന്ത്രണം വിട്ട മീൻ ലോറി ഇടിച്ചുകയറി; വീടിന് മുന്നിൽ നിന്ന ഗൃഹനാഥന് ദാരുണാന്ത്യം
തൃശ്ശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട മീൻലോറി ഇടിച്ച് വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. പാറേമ്പാടം തലക്കോട്ടുകര വീട്ടിൽ ജയിംസാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന മീൻ ലോറിയാണ് നിയന്ത്രണം വിട്ടത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ജയിംസിനെ ഇടിച്ചു തെറിപ്പിച്ച ശേഷം വൈദ്യുതി പോസ്റ്റിലിടിച്ചാണ് ലോറി നിന്നത്.