Saturday, January 4, 2025
National

ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.38 % വിജയം, രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികൾ, ഫലമറിയാം

ദില്ലി: ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org. എന്നീ സെറ്റുകളിൽ വഴി ഫലം ലഭ്യമാകും.  99.38 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. മെറിറ്റ് പൊസിഷനിൽ രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികളാണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ ശിവാനി എസ് പ്രഭു, ആദീഷ് ജോസഫ് എന്നിവരാണ് മെറിറ്റ് പൊസിഷനിൽ രണ്ടാം സ്ഥാനത്ത് എത്തിയത്.

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ റെക്കോർഡ് വിജയശതാനമാണ് ഈക്കൂറി ഉണ്ടായത്. 99.97 ആണ് വിജയശതമാനം. നാല് വിദ്യാർത്ഥികൾക്ക് ഈക്കുറി ഒന്നാം റാങ്ക് ലഭിച്ചു. യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവർ. മലയാളിക്ക് അഭിമാനമായി തിരുവനന്തപുരം സെന്ററ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ ആതിര എസ് ജെ മെറിറ്റ്  പൊസിഷനിൽ രണ്ടാമത് എത്തി.

അതേസമയം, സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന തീയതി ഈ മാസം 25 വരെ നീട്ടിയതിന്‍റെ ആശ്വാസത്തിലാണ് സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാർത്ഥികൾ. കോടതി ഇടപെലിനെ തുടർന്നാണ് കഴിഞ്ഞ ദിവസം തീയതി നീട്ടി നൽകിയത്. സംസ്ഥാന സിലബസിൽ നിന്നും ഉപരിപഠന യോഗ്യത നേടിയ ഏറെക്കുറെ മുഴുവൻ പേരും ഓൺലൈൻ അപേക്ഷ നൽകിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *