Saturday, April 12, 2025
National

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി

ഇന്ത്യയിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. സൈഡസ് പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തര അംഗീകാരത്തിന് കാത്തിരിക്കുകയാണ്. കൊവാക്‌സിൻ പരീക്ഷണം സെപ്റ്റംബറോടെ അവസാനിക്കും

ഫൈസർ വാക്‌സിന് ഇതിനകം അമേരിക്കൻ റെഗുലേറ്റർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമുണ്ട്. സെപ്റ്റംബറോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചാൽ കൊവിഡ് വ്യാപനത്തെ വലിയ തോതിൽ തടയാൻ സാധിക്കുമെന്ന് ഗുലേറിയ പറഞ്ഞു

ഇന്ത്യയിൽ നിലവിൽ 42 കോടി ഡോസ് വാക്‌സിനാണ് നൽകിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടു കൂടി ജനസംഖ്യയിലെ മുതിർന്നവരെ പൂർണമായും വാക്‌സിനേറ്റ് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *