Saturday, October 19, 2024
Kerala

45 വയസ്സ് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും

രാജ്യത്ത് 45 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ നാളെ ആരംഭിക്കും. കേരളത്തിൽ ഒരു ദിവസം രണ്ടര ലക്ഷം പേർക്ക് വീതം വാക്‌സിൻ നൽകും. ഇതിനായി അധിക കേന്ദ്രങ്ങൾ തുറന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ സൗകര്യമുണ്ടാകും

45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ സ്വീകരിക്കാം. ആധാർ കാർഡ് നിർബന്ധമാണ്. 20 കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. മഹാരാഷ്ട്രയിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനമായി ഉയർന്നു. എട്ട് ജില്ലകൾ കൊവിഡ് തീവ്രബാധിത മേഖലകളാണ്.

Leave a Reply

Your email address will not be published.