Saturday, January 4, 2025
National

സൈന്യത്തിന് കരുത്തേകാൻ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച്‌ ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് വികസിപ്പിച്ചെടുത്തത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ജാക്കറ്റ് നിർമിച്ചിരിക്കുന്നത്.

പുതിയ ഡിസൈനിൽ നിർമിച്ചിരിക്കുന്ന ജാക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത് നോവൽ മെറ്റീരിയൽ ആണ്. പുതിയ വൈസ്റ്റ് രാജ്യത്ത് നിലവിലുള്ളതിൽ ഏറ്റവും ഭാരം കുറഞ്ഞതാണെന്നും 7.62 x 54 ആർ എപിഐ അമ്മ്യൂണിഷനെ നേരിടാനാണ് വെസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ഡിആർഡിഒ അറിയിച്ചു. ജാക്കറ്റിന് മുന്നിലെ ഹാർഡ് ആർമർ പാനലിന് ആറ് സ്നൈപർ വെടിയുണ്ടകളെ വരെ നേരിടാനാകും.

മോണോലിതിക് സെറാമിക് പ്ലേറ്റ് ഉപയോഗിച്ചാണ് ഹാർഡ് ആർമർ പാനൽ ഒരുക്കിയിരിക്കുന്നത്. ധരിക്കാനുള്ള എളുപ്പത്തിനും ഓപ്പറേഷൻ നടത്തുമ്പോഴുള്ള കംഫർട്ടിനുമായി ആർമർ പാനലിൻ്റെ പിന്നിൽ പോളിമറും ഉപയോഗിച്ചിട്ടുണ്ട്. ഛണ്ഡീഗഡിൽവെച്ച് നടന്ന പരീക്ഷണം വിജയകരമായതോടെയാണ് ഡിആർഡിഒ വെസ്റ്റ് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *