പഞ്ചാബിൽ ജില്ലാ കോടതിയിൽ സ്‌ഫോടനം; രണ്ട് പേർ മരിച്ചു, നാല് പേർക്ക് പരുക്കേറ്റു
പഞ്ചാബിലെ ലുധിയാനയിൽ ജില്ലാ കോടതി കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചു. നാല് പേർക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം
കോടതി പരിസരത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. രണ്ടാം നിലയിലെ കുളിമുറിയിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. അഭിഭാഷകർ സമരത്തിലായതിനാൽ സ്‌ഫോടന സമയത്ത് കുറച്ചാളുകൾ മാത്രമേ കെട്ടിടത്തിലുണ്ടായിരുന്നുള്ളു.