100 കോടി ഡോസ് വാക്സിൻ; പ്രധാനമന്ത്രി വാക്‌സിന്‍ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വാക്‌സിന്‍ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അഡര്‍ പൂനവാല അടക്കമുള്ളവര്‍ പങ്കെടുത്തു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പര്‍വിന്‍ പവാറും യോഗത്തില്‍ പങ്കെടുത്തു.
രാജ്യം 100 കോടി ഡോസ് വാക്‌സിന്‍ പിന്നിട്ട സാഹചര്യത്തിലായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 24 മണിക്കൂറില്‍ 68,48,417 പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വാക്‌സിന്‍ 101.3 കോടി(1,01,30,28,411). രാവിലെ ഏഴ് മണി വരെയുള്ള കണക്കാണ് ഇത്.