മലയാളികളായ ദമ്പതികൾ മുംബൈയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ
മലയാളികളായ നവദമ്പതികളെ മുംബൈയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാർ(34), സുജ(30) എന്നിവരാണ് മരിച്ചത്. അജയകുമാറിന് രണ്ട് തവണ കൊവിഡ് ബാധിച്ചിരുന്നു. രോഗബാധയെ തുടർന്ന് കാഴ്ചശക്തിയും കുറഞ്ഞിരുന്നു. സുജയും കൊവിഡ് ബാധിതയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇവർ വിവാഹിതരായത്.