Wednesday, January 8, 2025
National

‘രാജ്യത്ത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടം, നമ്മൾ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്തും: രാഹുൽ ഗാന്ധി

രാജ്യത്ത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.കോൺഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കുമെന്ന് പറയുമ്പോൾ ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ തകർക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തുമെന്നും ബിഹാറിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

ബിഹാറിലെ ജനങ്ങൾ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നുണ്ടെന്നും അത് ആഴത്തിൽ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അതേസമയം ജനങ്ങളെ ഒന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വെറുപ്പല്ല, വിദ്വേഷത്തെ കൊല്ലാൻ സ്നേഹത്തിന് മാത്രമേ കഴിയൂ എന്ന് കോൺഗ്രസ് വിശ്വസിക്കുന്നുണ്ടെന്നും അതിനാലാണ് ഞങ്ങൾ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കൾ കർണാടകയിൽ വലിയ പ്രസംഗങ്ങൾ നടത്തിയതും ഓരോ മൂലയിലും സന്ദർശനം നടത്തിയതും നിങ്ങൾ കണ്ടിട്ടുണ്ടാകും. തങ്ങൾ വൻ വിജയം നേടുമെന്നും ബിജെപി പറഞ്ഞിരുന്നു. പക്ഷേ അവിടെ സംഭവിച്ചത് നിങ്ങൾ കണ്ടു. കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി നിന്നതോടെ ബിജെപി അപ്രത്യക്ഷമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപി നേതാക്കൾ കർണാടകയിൽ വലിയ പ്രസംഗങ്ങൾ നടത്തിയതും ഓരോ മൂലയിലും സന്ദർശനം നടത്തിയതും നിങ്ങൾ കണ്ടിട്ടുണ്ടാകും. തങ്ങൾ വൻ വിജയം നേടുമെന്നും ബിജെപി പറഞ്ഞിരുന്നു. പക്ഷേ അവിടെ സംഭവിച്ചത് നിങ്ങൾ കണ്ടു. കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി നിന്നതോടെ ബിജെപി അപ്രത്യക്ഷമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കോൺഗ്രസ് വിജയം നേടുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പട്‌നയിലെത്തിയ ശേഷം സംസ്ഥാന ഓഫീസിൽ നേരിട്ട് എത്തിയ രാഹുൽ, പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, കോൺഗ്രസിന്റെ ഡിഎൻഎ ബിഹാറിലാണെന്ന് പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയിൽ തന്നെ സഹായിച്ച ബിഹാറിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *