അമൃത് പാൽ സിങ് അറസ്റ്റിൽ; കീഴടങ്ങിയതെന്ന് സൂചന
ഖലിസ്ഥാൻ നേതാവും ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനുമായ അമൃത് പാൽ സിംഗ് അറസ്റ്റിൽ. പഞ്ചാബിലെ മോഗ പൊലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. അമൃത് പാൽ സിംഗിനെ ചോദ്യം ചെയ്തുവരികയാണ്. ദേശീയ സുരക്ഷാ നിയമം അടക്കം ചുമത്തിയായിരുന്നു അമൃത് പാൽ സിംഗിനെ പൊലീസ് തിരഞ്ഞത്.
അമൃത്പാൽ സിങിന്റെ എട്ട് സഹായികൾ ഇതിനകം ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ടിരിക്കുകയാണ് എന്നും റിപ്പോർട്ട്.
ഏറെക്കാലമായി പഞ്ചാബ് പൊലീസിന് തലവേദന സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഈ വർഷം ഫെബ്രുവരിയിൽ അമൃത്പാലിന്റെ അനുയായിയായ ലോക്പ്രീത് തൂഫാനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തകർത്തിരുന്നു.