ലഖിംപൂർ ഖേരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് 5 മരണം, 7 പേർ ഗുരുതരാവസ്ഥയിൽ
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ വാഹനാപകടം. കാർ തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. സംഭവത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പാലിയ റെയിൽവേ ക്രോസിന് സമീപമാണ് ഷാജഹാൻപൂരിൽ നിന്ന് 11 തൊഴിലാളികളുമായി പോയ കാർ തോട്ടിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.