ഷാറൂഖിന്റെ വീട്ടിൽ നടന്നത് റെയ്ഡ് അല്ല; എത്തിയത് നോട്ടീസ് നൽകാൻ: വിശദീകരണവുമായി സമീര്‍ വാങ്കഡെ
ഷാറൂഖ് ഖാന്റെ വീട്ടില്‍ നടന്നത് റെയ്ഡ് അല്ലെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടർ സമീര്‍ വാങ്കഡെ. ആര്യൻ ഖാന്റെ കൈവശമുണ്ടായിരുന്ന കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറണമെന്ന് നോട്ടീസ് നൽകാനും ചില രേഖകൾ നൽകാനുമാണ് ഷാറൂഖിന്റെ വീടായ മന്നത്തിൽ പോയതെന്ന് സമീർ വാങ്കഡെ.
രാവിലെയാണ് എൻസിബി സംഘം ഷാരുഖിന്റെ മുബൈയിലെ വസതിയിലെത്തിയത്. മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യനെ കാണാന്‍ ഷാരൂഖ് ഖാന്‍ ജയിലിലെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എൻസിബി സംഘം ഷാരുഖിന്റെ മുബൈയിലെ വസതിയിലെത്തിയത്. ഷാറൂഖിന്റെ വസതിയില്‍ റെയ്ഡ് എന്ന നിലയിലായിരുന്നു രാവിലെ മുതല്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ പശ്ചാതലത്തിലാണ് സമീര്‍ വാങ്കഡെയുടെ വിശദീകരണം.