മലയോര മേഖലയിലെ ദുരന്തങ്ങൾ: കർശന നടപടികളുമായി സുപ്രീം കോടതി
മലയോര മേഖലകളിൽ ആവർത്തിച്ചുള്ള ദുരന്തങ്ങളിൽ കർശന നടപടിയുമായി സുപ്രീം കോടതി. പരിസ്ഥിതി ദുരന്തങ്ങൾ മനുഷ്യനിർമിതമാണോ എന്ന് പരിശോധിക്കും. മലയോര മേഖലയിലെ ജനസാന്ദ്രത വർധിക്കുന്നത് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനും സുപ്രീം കോടതി തീരുമാനിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ തുടർച്ചയായി ഉണ്ടായ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മലയോര മേഖലയിലെ ടൂറിസം പദ്ധതികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും സമിതി പരിശോധിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.
കേരളത്തിലെ മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളും പരിശോധനാ പട്ടികയിൽ ഉൾപ്പെടും. ജനസാന്ദ്രത പരിധി നിശ്ചയിക്കുന്നത് അടക്കം ആകും വിദഗ്ധ സമിതിയുടെ ദൗത്യം.