കൊൽക്കത്തയിൽ കൊലപാതകം നടത്തി മുങ്ങി; പ്രതികൾ പെരുമ്പാവൂരിൽ പിടിയിൽ
കൊൽക്കത്തയിൽ നടന്ന കൊലപാതക കേസിലെ പ്രതികൾ പെരുമ്പാവൂരിൽ പിടിയിൽ. ഷഫീഖ് ഉൽ ഇസ്ലാം, ഷിയാത്തോൺ ബീവി എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ മുടിക്കലിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു
ഷഫീഷിന്റെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ ശേഷമാണ് ഇവർ രണ്ട് പേരും കൊൽക്കത്തയിൽ നിന്ന് മുങ്ങിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പെരുമ്പാവൂരിലുണ്ടെന്ന് വ്യക്തമായത്.