Monday, March 10, 2025
National

ജമ്മുവിലെ ഇരട്ട സ്ഫോടനം; ഭീകരവാദികൾക്ക് പ്രാദേശിക സഹായം ലഭിച്ചതായ് ഏജൻസികൾ

ജമ്മുവിലെ ഇരട്ട സ്ഫോടനവുമായ് ബന്ധപ്പെട്ട് പ്രാദേശിക സഹായം ഭീകരവാദികൾക്ക് ലഭിച്ചതായ് അന്വേഷണ ഏജൻസികൾ. സംഭവത്തിന് പിന്നാലെ കനത്ത ജാഗ്രത തുടരുന്ന മേഖലയിൽ ഇന്ന് എൻ.ഐ.എ- ഫോറൻസിക്ക് സംഘം പരിശോധന നടത്തും. രണ്ട് വാഹനങ്ങളിലാണ് സ്ഫോടനമുണ്ടയാതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് നടത്തുന്ന അന്വേഷണം ഊർജിതമായ് പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആറ് പേരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ല. അന്വേഷണം പൂർണ്ണമായ് ഇന്ന് എൻ ഐ എയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

അതേസമയം, ജമ്മുവിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ പത്ത് പേർക്കാണ് പരുക്കേറ്റത്. ജമ്മുവിലെ നര്‍വാളിലാണ് സ്ഫോടനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *