Saturday, January 4, 2025
National

ഐശ്വര്യയെ ഇ ഡി ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജയാ ബച്ചൻ

 

ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ പാർലമെന്റിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി എംപി ജയാ ബച്ചൻ. ബിജെപിയുടെ മോശം ദിവസങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജയ രാജ്യസഭയിൽ പറഞ്ഞു

മയക്കുമരുന്ന് നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ് ജയയുടെ വിമർശനം. സ്പീക്കർ തന്റെ പരാതികൾ കേൾക്കുന്നില്ലെന്നും ജയ ആരോപിച്ചു. നിങ്ങളുടെ മോശം ദിവസങ്ങൾ ആരംഭിച്ചു. വ്യക്തിപരമായ പരാമർശങ്ങൾ സഭയിൽ ഉയർന്നു. സഭയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങളാണെന്നും ജയ പറഞ്ഞു

ജയ ബച്ചനും ഭരണപക്ഷ എംപിമാരും തമ്മിലുള്ള വാക്‌പോരിനെ തുടർന്ന് രാജ്യസഭ നേരത്തെ പിരിഞ്ഞു. വിദേശ രാജ്യങ്ങളിൽ രഹസ്യനിക്ഷേപം നടത്തിയെന്ന ആരോപണത്തിലാണ് ഇ ഡി ഐശ്വര്യയുടെ മൊഴിയെടുത്തത്‌

Leave a Reply

Your email address will not be published. Required fields are marked *