24 മണിക്കൂറിനിടെ 42,015 പേർക്ക് കൂടി കൊവിഡ്; 3998 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3998 പേർ മരിക്കുകയും ചെയ്തു. ഇതിൽ 3509 മരണവും മഹാരാഷ്ട്രയിലാണ്. മുമ്പ് വിട്ടുപോയ മരണങ്ങൾ കൂടി പട്ടികയിൽ പുതുതായി കൂട്ടിച്ചേർത്തതിനാലാണ് പ്രതിദിന മരണസംഖ്യ ഉയർന്നത്.
രാജ്യത്ത് ഇതിനോടകം 3,12,16,337 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം തുടർച്ചയായ മുപ്പതാം ദിവസവും രാജ്യത്തെ ടിപിആർ മൂന്ന് ശതമാനത്തിൽ താഴെ തുടരുകയാണ്. 24 മണിക്കൂറിനിടെ 36,977 പേർ രോഗമുക്തി നേടുകയും ചെയ്തു
ഇതിനോടകം 3,03,90,687 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 4,18,480 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 4,07,170 പേർ ചികിത്സയിൽ തുടരുകയാണ്.