Thursday, January 9, 2025
National

2022 ൽ ഗൗരവമേറിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു: യുഎസ് റിപ്പോർട്ട്

നിയമവിരുദ്ധവും ഏകപക്ഷീയവുമായ കൊലപാതകങ്ങൾ, മാധ്യമസ്വാതന്ത്ര്യം മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമം എന്നിവ ഉൾപ്പെടെ 2022-ൽ ഇന്ത്യയിൽ നടക്കുന്ന സുപ്രധാന മനുഷ്യാവകാശ പ്രശ്‌നങ്ങൾ പട്ടികപ്പെടുത്തിയ യുഎസ് റിപ്പോർട്ട്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ, നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനം അല്ലെങ്കിൽ ക്രൂരവും മനുഷ്യത്വരഹിതമായ പ്രവൃത്തികൾ, പോലീസിന്റെയും ജയിൽ ഉദ്യോഗസ്ഥരുടെയും നികൃഷ്ടമായ പെരുമാറ്റവും ശിക്ഷയും, കഠിനവും ജീവന് ഭീഷണിയുമുള്ള ജയിൽ വ്യവസ്ഥകൾ തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

അക്രമ ഭീഷണികളും കുറ്റകൃത്യങ്ങളും പരാമർശിച്ചതിനൊപ്പം തന്നെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമങ്ങൾക്കും മേലുള്ള നിയന്ത്രണങ്ങൾ, മാധ്യമപ്രവർത്തകരുടെ അന്യായമായ അറസ്റ്റുകൾ, പ്രോസിക്യൂഷനുകളെ ഭീഷണിപ്പെടുത്തൽ തുടങ്ങയ മനുഷ്യാവകാശ ലംഘനങ്ങളും തുടങ്ങിയവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

നേരത്തെയും യുഎസ് സർക്കാരിന്റെ സമാന റിപ്പോർട്ടുകൾ ഇന്ത്യ തള്ളിയിരുന്നു. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ സ്ഥാപിതമായ ജനാധിപത്യ സമ്പ്രദായങ്ങളും ശക്തമായ സ്ഥാപനങ്ങളുമുണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ഇൻറർനെറ്റ് സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾ, സമാധാനപരമായി ഒത്തുകൂടാനുള്ള സ്വാതന്ത്ര്യത്തിൽ ഇടപെടൽ, ഇന്ത്യയിലെ ഗുരുതരമായ അവകാശ ലംഘനങ്ങളിൽ ആഭ്യന്തര, അന്തർദേശീയ മനുഷ്യാവകാശ സംഘടനകളെ ഉപദ്രവിക്കൽ എന്നിവയും ഉൾപ്പെടുന്നു എന്ന് റിപ്പോർട് പരാമർശിക്കുന്നു.

മറ്റ് പ്രശ്‌നങ്ങൾക്കൊപ്പം, ഗാർഹിക പീഡനം, ലൈംഗിക അതിക്രമം, ജോലിസ്ഥലത്തെ അക്രമം, നേരത്തെയുള്ളതും നിർബന്ധിതവുമായ വിവാഹം, സ്‌ത്രീഹത്യ, അത്തരം അക്രമത്തെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *